പൂച്ചാക്കൽ: ചൊരിമണലിൽ പൂക്കാലം തീർത്ത് തൊഴിലുറപ്പ് തൊഴിലാളികൾ. പാണാവള്ളി പഞ്ചായത്ത് പതിനാറാം വാർഡിലാണ് കാടുകയറി കിടന്ന ഒരേക്കറോളം വരുന്ന പ്രദേശത്ത് തൊഴിലുറപ്പു തൊഴിലാളികൾ പൂകൃഷി ചെയ്ത് ശ്രദ്ധേയരായത്. വാർഡ് മെമ്പർ ധനേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കൃഷിയിടം തയ്യാറാക്കിയത്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് മേറ്റ് ഉദയമ്മ അദ്ധ്യക്ഷയായി.