ഹരിപ്പാട്: നഗരസഭ നിലവിലുള്ള കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി അടിയന്തിര കൗൺസിൽ യോഗം വിളിച്ചു. ഏതു സാഹചര്യവും നേരിടുന്നതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി നഗരസഭ ചെയർമാൻ കെ എം രാജു അറിയിച്ചു. ഹരിപ്പാട് താലൂക്കാശുപത്രിയിൽ 30 ബെഡുകൾ ഉള്ള കൊവിഡ് വാർഡ് ആരംഭിക്കുകയും ഭക്ഷണവും വെള്ളവും അടക്കം നഗരസഭ നൽകുവാനും തീരുമാനിച്ചു. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ ഗവൺമെന്റി​ന്റെയും ,കളക്ടറുടെയും നിർദ്ദേശം ലഭിക്കുന്നപ്രകാരം മാധവ ആശുപത്രിയിൽ സി എഫ് എൽ ടി സി യും പുനരാരംഭിക്കാനും തീരുമാനിച്ചു.