ഹരിപ്പാട്: സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതിയുടെ കാർത്തികപ്പള്ളി താലൂക്ക് സമിതി പുതിയ ഭാരവാഹികളെ സംസ്ഥാനസംഘടനാ സെക്രട്ടറി സുഷമ ശിവരാമൻ ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കാവാലം അനിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സജേഷ് വെച്ചൂച്ചിറ , പത്തനംതിട്ട - ആലപ്പുഴ പ്രസിഡന്റ് ജയൻ തനിമ, സെക്രട്ടറി ബിന്ദു ദിലീപ് രാജ്, ജില്ലാ പ്രസിഡന്റ് വയലാർ ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർട്ടിസ്റ്റ് സുരേഷ് കായംകുളം, ജില്ലാ സംഘടനാസെക്രട്ടറി ലതാ രാജീവ് എന്നിവർ സംസാരിച്ചു. യോഗത്തിന് ജില്ലാ സെക്രട്ടറി ആർട്ടിസ്റ്റ് സുരേഷ് കായങ്കുളം സ്വാഗതവും സുഗത ജി. നൂറനാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായി, ബിന്ദു ദിലീപ് രാജ് (പ്രസിഡന്റ്), ഗോപകുമാർ മുതുകുളം(സെക്രട്ടറി), സജി തങ്കപ്പൻ(ട്രഷറർ ), ഗോവിന്ദ വാര്യർ (വൈസ് പ്രസിഡന്റ് ), സുഗത ജി. നൂറനാട് (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങളായി മഹി ഹരിപ്പാട്, അജികുമാർ മുതുകുളം , ഹരികുമാർ ഇളയിടത്ത്, ഷാജി മാധവൻ, മനോജ് കണ്ടല്ലൂർ, പ്രൊഫ.എം.എൻ.ശ്രീകണ്ഠൻ , ഉണ്ണികൃഷ്ണൻ മുതുകുളം എന്നിവരെ തെരഞ്ഞെടുത്തു. താലൂക്കിൽ പുതുതായി നടത്തേണ്ട പൊതു പരിപാടികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. യോഗത്തിനുശേഷം അംഗങ്ങൾ വിവിധ കലാസാഹിത്യപരിപാടികൾ അവതരിപ്പിച്ചു.