ജനങ്ങൾ നൽകുന്ന അപേക്ഷകളിന്മേൽ നിയമപരമല്ലാത്ത തടസവാദങ്ങൾ ഉന്നയിച്ച് കാലതാമസം വരുത്തുന്നതിന് പരി​ഹാരമായി​ ജനങ്ങളെ സഹായിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ സതീർഥ്യ തീരുമാനിച്ചു. സുരേഷ് പുത്തൻകുളങ്ങര അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി സുരേഷ് പുത്തൻകുളങ്ങര (പ്രസിഡന്റ്), ഡി.അനന്തകൃഷ്ണൻ(വൈസ് പ്രസിഡന്റ്), എം.ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), എൻ. അനന്തകൃഷ്ണൻ, ഡി.കാർത്തികേയൻ, കെ.അജയകുമാർ, എൻ.ബാലകൃഷ്ണൻ (സെക്രട്ടറിമാർ) എന്നിവരെ തി​രഞ്ഞെടുത്തു.