
ആലപ്പുഴ: പാണ്ടനാട് സപ്ലൈകോ സൂപ്പർ സ്റ്റോർ നാളെ രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. നിലവിൽ പാണ്ടനാട് പഞ്ചായത്ത് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന മാവേലി സ്റ്റോറാണ് സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തുന്നത്. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജെബിൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി.നായർ ആദ്യ വില്പന നിർവഹിക്കും.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ, ജോഷി, റീജിയണൽ മാനേജർ എൽ.മിനി, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.