
കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.രേഖ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ സിന്ധു, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഇ ശ്രീദേവി, ചിത്രലേഖ, പഞ്ചായത്ത് അംഗങ്ങളായ രാജേഷ്, ലീനാരാജു, ലിന, പ്രശാന്ത് രാജേന്ദ്രൻ ,രജനി ബിജു , മിനി, അസിസ്റ്റന്റ് സെക്രട്ടറി അമൃത എന്നിവർ സംസാരിച്ചു.