
ആലപ്പുഴ: കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം ജില്ലയിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു.
ടി.പി.ആർ ഉയരുന്നതും കൂടുതൽ ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക ഉയർത്തുന്നു. ഇന്നലെ 3010പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17,611ആയി. 2796പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. 194 രോഗികളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2459 പേർ രോഗമുക്തരായി.