
കായംകുളം: കായംകുളം നഗരസഭയിലെ ഖരമാലിന്യ സംസ്‍കരണ പ്ലാന്റ് നിർമ്മാണമായി ബന്ധപ്പെട്ട് നഗരസഭ അധികൃതരും ശുചിത്വമിഷൻ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നിർമ്മാണം ദ്രുതഗതിയിൽ ആക്കും.
ശുചിത്വം മിഷൻ നിന്നുള്ള 2 കോടി 40 ലക്ഷം രൂപയും നഗരസഭാവിഹിതമായ 75 ലക്ഷം രൂപയും ആണ് പദ്ധതിക്കയി വിനിയോഗിക്കുന്നത്. പ്ലാന്റ് പൂർത്തിയാകുന്നതോടെ കൂടി കായംകുളം നഗരസഭയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നു നഗരസഭാ ചെയർപേഴ്സൺ പി ശശികല പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ ജെ ആദർശ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സുൽഫിക്കർ, നഗരസഭാ സെക്രട്ടറി ഗിരിജ, മുനിസിപ്പൽ എൻജിനീയർ സൂചിത രവി ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.