തുറവൂർ: ആലപ്പുഴ ഗ്രാമീൺ നിധി ലിമിറ്റഡ് നടപ്പാക്കുന്ന ഔഷധ നിധി പദ്ധതിയ്ക്ക് തുടക്കമായി. അർഹരായ നിധി അംഗങ്ങൾക്ക് രോഗ ചികിത്സയുടെ ഭാഗമായി മരുന്നുകളും ഉപകരണങ്ങളും സൗജന്യ നിരക്കിൽ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമേഹ രോഗികൾക്കാവശ്യമായ ഗ്ലൂക്കോമീറ്റർ വിതരണോദ്ഘാടനം കുത്തിയതോട് പഞ്ചായത്ത് അംഗം ബി. ശ്രീദേവി നിർവഹിച്ചു.നിധി ലിമിറ്റഡ് അഡ്വൈസറി ബോർഡ് അംഗങ്ങളായ രൂപേഷ് കുമാർ, സുരേഷ് കുമാർ,ബോബി തുടങ്ങിയവർ പങ്കെടുത്തു.