ആലപ്പുഴ: മാവേലിക്കര കോർട്ട് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് എറണാകുളം പോസ്റ്റ് മാസ്റ്റർ ജനറൽ ഉറപ്പു നൽകിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. മാവേലിക്കര കോർട്ട് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയെത്തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എറണാകുളം പോസ്റ്റ് മാസ്റ്റർ ജനറലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നിലവിൽ വരുമാനം കുറഞ്ഞതിനെത്തുടർന്നാണ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള കാരണയത്. മൂന്നു മാസത്തിനുള്ളിൽ മാവേലിക്കര കോർട്ട്‌പോസ്റ്റ് ഓഫിസ് ലാഭത്തിലാക്കാനുള്ള നടപടികൾ നാട്ടുകാരുടെയും ഗുണഭോക്താക്കളുടെയും പ്രാദേശിക സഹകരണത്തിലൂടെയും നടപ്പാക്കാൻ എം.പി മുൻകയ്യെടുക്കുമെന്നു പോസ്റ്റ് മാസ്റ്റർ ജനറലിനെ അറിയിച്ചു.