adarav


മാന്നാർ: സംസ്ഥാന ഒളിമ്പിക്സ് ജില്ലാ ബോക്സിംഗ് വനിതാ ടീമിനെ നയിക്കാൻ തി​രഞ്ഞെടുത്ത മാന്നാർ ഇരമത്തൂർ കണ്ണമ്പളളിൽ ശ്രുതി സോമരാജനെ എസ്.എൻ.ഡി.പി യോഗം 1926 -ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ഇരമത്തൂർ ശാഖ അനുമോദി​ച്ചു. ശാഖാ അംഗവും മുൻ സെക്രട്ടറിയുമായ സോമരാജൻ-മിനി ദമ്പതികളുടെ മകളാണ് ശ്രുതി സോമരാജൻ. ശ്രുതിയുടെ വസതിയിൽ നടന്ന ആദരിക്കൽ ചടങ്ങ് മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ ഉദ്ഘാടനം നിർവഹിച്ചു. ഷാൾ അണിയിച്ച് അനുമോദി​ച്ചു. ശാഖാ പ്രസിഡന്റ് ദയകുമാർ ചെന്നിത്തല അദ്ധ്യഷത വഹിച്ചു. കമ്മി​റ്റി അംഗങ്ങളായ ബിജു രാഘവൻ, വിപിൻ വാസുദേവ്, ഷിബു വടക്കെകുറ്റ്, സജു കുമാർ കളീയ്ക്കൽ, വനിതാസംഘം ഭാരവാഹികളായ രജനി ദയകുമാർ, സ്വപ്നഷിജു, രേഷ്മസജു എന്നിവർ സംസാരി​ച്ചു. ശാഖാ സെക്രട്ടറി രേഷ്മാരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ നന്ദിയും പറഞ്ഞു.

ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുന്ന ശ്രുതി മാന്നാർ യൂണിയൻ കുമാരി സംഘം ജോ.കൺവീനർ കൂടിയാണ്. മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്ക്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ജില്ല ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. എ. ആര്യ, എൻ മൃദുല, എ.ഇന്ദു, കെസിയ കെ.ജോൺ എന്നിവരാണ് വനിതാ വിഭാഗം ടീമംഗങ്ങൾ. ഗോപീകൃഷ്ണൻ, ഹരിത എന്നീ ടീം മാനേജരന്മാരുടെ നേതൃത്വത്തിൽ കഠിന പരിശ്രമത്തിലാണ് ടീം.