ഹരിപ്പാട്: കാർത്തികപള്ളി എക്സൈസ് റേഞ്ച് സംഘം കരുവാറ്റ കാരമുട്ട് ഭാഗത്ത് നടത്തിയപരിശോധനയിൽ വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 27 ലിറ്റർ ചാരായവും അനുവദനീയ അളവി​ൽ കൂടുതൽ കരുതി​യ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി .കരുവാറ്റ കാരമുട്ട് കണ്ടത്തിൽ പറമ്പിൽ പ്രശാന്ത് താമസിക്കുന്ന വീട്ടിൽ നിന്നാണ് ചാരായം പിടികൂടിയത്. 10 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായിട്ടാണ് ചാരായം സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ ജംഗ്ഷന് കിഴക്ക് ഭാഗത്ത്നടത്തിയപരിശോധനയിൽ വിദേശ മദ്യവുമായി വന്ന മുതുകുളം വടക്ക് മുറിയിൽ , ആമ്പാടിയിൽ വീട്ടിൽ സുധാകരൻ (70) നെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കസ്റ്റഡിയിൽ എടുത്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എം. ആർ സുരേഷ്, എം.അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ്ഓഫീസർമാരായ എ. ബി ശ്രീകുമാർ, എൻ. പി അരുൺ, എസ്. ആർ റഹിം,എച്ച്.മുസ്തഫ, ജി.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.