fgh

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ ഹരിതഗീതം പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക അഭിവൃത്തിക്കായി എസ്. എൻ. ഡി. പി യോഗം ആവിഷ്കരിച്ചിട്ടുള്ള ശ്രീനാരായണ ഹരിതഗീത പദ്ധതിയുടെ ഭാഗമായി നടത്തുന്ന കരകൃഷിയുടെ ഉദ്ഘാടനം പത്തിയൂർകാല 1242 ) o നമ്പർ ശാഖായോഗത്തിൽ കാർഷികവിളകൾ നട്ട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ചേപ്പാട് യൂണിയനിലെ 53 ശാഖാ യോഗങ്ങളിൽ തരിശുകിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്ന പദ്ധതിയാണ് ശ്രീനാരായണ ഹരിതഗീതം. കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസിയുമായി സഹകരിച്ചുക്കൊണ്ട് 50 ഏക്കറിൽ ഈ വർഷം കരകൃഷി നടത്തുന്നതിന് ആരംഭം കുറിച്ചിരിക്കുകയാണ്. പച്ചക്കറികൾ, വാഴ, ഏള്ള്, ഇഞ്ചി, മഞ്ഞൾ, നിലക്കടല തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചു കൊണ്ട് ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്. യോഗം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.രാജൻ അദ്ധ്യക്ഷനായി. മേഖലാ കൺവീനർ ബിജു പത്തിയൂർ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ വിത്ത് നടീൽ ഉദ്ഘാടനം നിർവഹിച്ചു. പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഉഷ, സി. പി. സി. ആർ. ഐ പ്രൊഫ. അജിത, അസി: പ്രൊഫ. ജിതിൻ എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ചന്ദ്രബാബു, മാനേജിംഗ് കമ്മിറ്റി അംഗം സുഗതൻ, പഞ്ചായത്ത് കമ്മിറ്റി അംഗം വിലാസിനി, വനിത സംഘം പ്രസിഡന്റ് രമണി, സെക്രട്ടറി സ്മിത എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ശിവൻ നന്ദി പറഞ്ഞു.