s

മാവേലിക്കര:ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്വാൻ എസ്.രാമൻ നായർ അനുസ്മരണ സമ്മേളനം കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സനാതനധർമ്മ സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള അദ്ധ്യക്ഷനായി. സേവാസംഘം മുൻ പ്രസിഡന്റ് എൻ.ഗോപാലകൃഷ്‌ണപിള്ളയുടെ അനുസ്മരണം ചെട്ടികുളങ്ങര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എ.ഭാസ്കരപിള്ള നടത്തി. സേവാസംഘം വൈസ് പ്രസിഡന്റ് എച്ച്.വി.ഗുരുപ്രസാദ്, സെക്രട്ടറി വി.രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.