മാവേലിക്കര- ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ മകരഭരണി നാളിൽ നടത്തുന്ന സമൂഹ സദ്യ ഒമിക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്താലത്തിൽ ഒഴിവാക്കിയതായി സനാതനധർമ്മ സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള, സെക്രട്ടറി വി.രാധാകൃഷ്ണപിള്ള എന്നിവർ അറിയിച്ചു. 8ന് രാവിലെ 11 മുതലാണ് മകര ഭരണി സദ്യ നടത്താനിരുന്നത്.