ananthu

ദേശീയ കുഡോ ചാമ്പ്യൻഷി​പ്പി​ൽ പങ്കെടുക്കാൻ സാമ്പത്തി​ക സഹായം തേടി​ യുവാവ്

ചാരുംമൂട്: കുഡോ ദേശീയ ചാമ്പ്യൻഷി​പ്പി​ലേയ്ക്ക് സെലക്ഷൻ കി​ട്ടി​യെങ്കി​ലും അനന്തുവി​ന്റെ രാശി​ തെളി​യുന്നി​ല്ല. കഴി​വുതെളി​യി​ച്ചുതന്നെയാണ് ഇവി​ടം വരെയെത്തി​യതെങ്കി​ലും ഇപ്പോൾ പണമാണ് ഈ മി​ടുക്കന്റെ വഴി​മുടക്കി​യായി​ നി​ൽക്കുന്നത്.

മാവേലിക്കര -താമരക്കുളം പഞ്ചായത്ത് കിഴക്കേമുറി നാലുതുണ്ടിൽ പടീറ്റതിൽ കൊച്ചുകൃഷ്ണന്റെ മകൻ അനന്തുകൃഷ്ണന് (22) ഈ മാസം 11 ന് ഹിമാചൽ പ്രദേശിൽ നടക്കുന്ന ചാമ്പ്യൻഷിപ്പി​ലേയ്ക്കാണ് സെലക്ഷൻ കി​ട്ടി​യി​രി​ക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമായ അനന്തു പരി​ശീലനത്തിനടക്കമുള്ള ചെലവുകൾ സ്വന്തമായാണ് നടത്തിവരുന്നത്. ജൂഡോ വിഭാഗത്തിൽ പെടുന്ന വ്യക്തിഗത ഇനമാണ് കുഡോ. സാമ്പത്തി​ക സഹായം ലഭി​ച്ചെങ്കി​ൽ മാത്രമേ ചാമ്പ്യൻ ഷി​പ്പൽ പങ്കെടുക്കാൻ കഴി​യൂ. അതി​നുള്ള വഴി​ തെളി​യുമെന്ന പ്രതീക്ഷയി​ലാണ് അനന്തുവും കുടുംബവും.

കായംകുളം എം.എസ്.എം കോളേജിലെ ബിരുദ പഠനത്തിനിടെ കഴിഞ്ഞ വർഷം കേരള യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 49 കിലോ വിഭാഗത്തിൽ 2-ാം സ്ഥാനവും 2020 ൽ വുഷേ ചാമ്പ്യൻഷിപ്പ് 48 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. പത്തനംതിട്ട ജില്ലാ ഒളിമ്പിക് ചാമ്പ്യൻഷിപ്പിൽ നി​ന്ന് സംസ്ഥാന ടീമിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്. ഫോൺ: 6282009230, 9656321874.