മാവേലിക്കര: അന്തരിച്ച മാദ്ധ്യമ പ്രവർത്തകൻ പി.യു.റഷീദിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പി.യു.റഷീദ് സ്മാരക അവാർഡ് വിതരണവും അനുസ്മരണ യോഗവും 12 ന് വൈകിട്ട് 4ന് നടക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനാവും. മികച്ച ലേഖകനുള്ള പി.യു.റഷീദ് സ്മാരക അവാർഡ് വാഹിദ് കറ്റാനത്തിന് സമ്മാനിക്കും. വാർഡ് കൗൺസിലർ അനിവർഗീസ്, പി.യു.റഷീദിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.