
ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌കൂളിൽ യോഗനാദം വരിക്കാരായ സ്റ്റാഫ് അംഗങ്ങൾക്കായി നടത്തിയ യോഗനാദം പ്രശ്‌നോത്തരിയിൽ ഹൈസ്‌കൂൾ അദ്ധ്യാപിക ആർ. ബിന്ദുമോൾ വിജയിയായി. ഹെഡ്മിസ്‌ട്രസ് എസ്.സുജിഷ നേതൃത്വം നൽകി. യോഗം കൗൺസിലറും, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജുമായ പി.എസ്.എൻ.ബാബു സമ്മാനദാനം നടത്തി. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, സെക്രട്ടറി ഷിബു പുതുക്കാട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.