ponnama-

വിയ്യൂർ: കോട്ടയം കൃഷ്ണൻ നായർ ആൻഡ് സൺസ് സ്ഥാപകൻ പരേതനായ എം.ആർ കൃഷ്ണൻ നായരുടെ മകളും ശ്രീധർ ജൂവല്ലേഴ്‌സ് ( കായംകുളം, അടൂർ) സ്ഥാപകൻ പരേതനായ സി.ശ്രീധരൻ പിള്ളയുടെ ഭാര്യയുമായ സി.പി പൊന്നമ്മ (92) വിയ്യൂരിലെ മകളുടെ വസതിയിൽ നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് അടൂർ അമ്പാടിയിലെ വളപ്പിൽ. മക്കൾ : ലതിക, ശശി നായർ, ഡാളി, ഉഷ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ : ഡോ.കെ.ജി നായർ (റിട്ട. പ്രൊഫ. ഗവ. മെഡിക്കൽ കോളേജ്, തൃശൂർ), എം.എസ് രവീന്ദ്രൻ (റിട്ട. എൻജിനീയർ, സൗദി റിയൽ എസ്റ്റേറ്റ് കമ്പനി), ജി. രാമകൃഷ്ണൻ നായർ, സുധ ശശി, പ്രിയ ഉണ്ണിക്കൃഷ്ണൻ.