കലവൂർ : പാതിരപ്പള്ളി എക്സൽ ഗ്ലാസസിൽ അസംസ്കൃത വസ്തുക്കൾ മാറ്റുന്നതിനിടെ തീടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പ്രവർത്തനം നിലച്ച എക്സൽ ഗ്ലാസസിലെ മെഷീണറികളും അസംസ്കൃത വസ്തുക്കളും ഉത്തർപ്രദേശിലെ അലോക് ഗ്ലാസ് കമ്പനി ലേലത്തിൽ പിടിച്ചിരുന്നു. ഇവർ എൽ.എസ്.എച്ച്.എസ് ഓയിൽ ടാങ്കിൽ നിന്നും കട്ടപിടിച്ച ഇന്ധനം വാഹനത്തിലേക്ക് പകർത്താനായി ടാങ്ക് ചൂടാക്കുമ്പോൾ സമീപത്തെ പുല്ലിന് തീപിടിക്കുകയായിരുന്നു.