photo


ആലപ്പുഴ: ജീവിതശൈലിയും ആഹാരരീതികളും കാൻസർ രോഗം പ്രതിരോധിക്കുന്നതിൽ ഏറെ പ്രധാനമാണെന്ന് കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച കാൻസെൽഫി കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാമ്പയിനിന്റെ ലോഗോ പ്രകാശനം കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസും ചേർന്ന് നിർവഹിച്ചു. കാൻസർ പ്രതിരോധത്തിൽ ഭക്ഷണത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ വീഡിയോപ്രദർശനം നടത്തി. ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ. അനു വർഗീസ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എസ്.ആർ. ദിലീപ് കുമാർ, മാസ് മീഡിയ ഓഫീസർ പി.എസ്. സുജ തുടങ്ങിയവർ പങ്കെടുത്തു.