s

ആലപ്പുഴ: ജില്ലാ ഒളിമ്പിക്സ് മത്സരങ്ങളിലെ താരയിനമായ അത്‌ലറ്റിക്‌ ഇനങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 9ന് ആലപ്പുഴ കാർമ്മൽ പോളിടെക്നിക് മൈതാനത്ത് എ.എം.ആരിഫ് എം.പി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് എച്ച്.സലാം എം.എൽ.എ സമ്മാനം നൽകും. ഒളിമ്പ്യൻ അനിൽകുമാർ, മനോജ് ലാൽ ഉൾപ്പെടെ കായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.