ആലപ്പുഴ: പറവൂർ വടക്കേക്കര പഞ്ചായത്തിൽ മാലുങ്കര കോയിക്കൽ സജീവന്റെ (57) ആത്മഹത്യയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ
കർശന നടപടി സ്വീകരിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
നാല് സെന്റ് ഭൂമി തരം തിരിക്കുന്നതിന് ഒന്നര വർഷമായി വില്ലേജ് ഓഫീസ് മുതൽ ആർ.ഡി.ഒ ഓഫീസ് വരെ കയറിയിറങ്ങിയിട്ടും അനുവാദം ലഭിച്ചിട്ടില്ലെന്ന പരാതി ഗൗരവപൂർവം പരിശോധിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും, ജനറൽ സെക്രട്ടറി ടി. രഘുവരനും ആവശ്യപ്പെട്ടു.