കായംകുളം: കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിലെ കുളത്തിൽ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാത സാദ്ധ്യത ഉറപ്പിക്കാനാകാതെ പൊലീസ്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം. കുണ്ടറ സോജു ഭവനിൽ സോജു (48) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തലയ്ക്ക് പിന്നിൽ ആയുധം ഉപയോഗിച്ച് വരുത്തിയ മുറിപ്പാട് കണ്ടെത്തിയതും കുളത്തിന്റെ പടവുകളിൽ രക്തത്തുള്ളികൾ കണ്ടതുമാണ് ആദ്യം തന്നെ കൊലപാതകമെന്ന സംശയം ബലപ്പെടാൻ കാരണം.
ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്വാഭാവികമായി തലയടിച്ച് വീണ പരിക്കെന്നാണ് നിഗമനം. മാത്രമല്ല പരിക്കേറ്റ ശേഷം രണ്ട് മണിക്കൂറിന് ശേഷമായിരുന്നു മുങ്ങി മരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായി. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്രച്ചാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകൂ എന്ന് പൊലീസ് പറഞ്ഞു.