
ചേർത്തല:കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ആദ്യ ഹൈടെക് അംഗൻവാടിയുടെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എൽ.മിനി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രദാസ്,പി.ഡി.ഗഗാറിൻ,ബെൻസി,അമ്പിളി ജാൻസി,എൽ.എസ്.ജി.ഡി എ.ഇ.സുരേശൻ,സി.ഡി.പി.ഒ സ്വപ്ന അങ്കണവാടി വർക്കർ ദേവിക എന്നിവർ സംസാരിച്ചു. ഐ.സി. ഡി.എസ് സൂപ്പർവൈസർ മോനിഷ സ്വാഗതവും ഹെൽപ്പർ സോണി നന്ദിയും പറഞ്ഞു. 25 വർഷമായി പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി സ്ഥലം ഇല്ലാതിരുന്നു. വാർഡ് അംഗം എൽ.മിനിയുടെ ശ്രമഫലമായാണ് തെക്കും വല്യറ്റ് രാഹുൽ-ദേവിക എന്നിവർ സൗജന്യമായി സ്ഥലം നൽകിയത്. ആദ്യത്തെ ഹൈടെക് അങ്കണവാടിയുടെ നിർമ്മാണത്തിന് 32 ലക്ഷം രൂപയാണ് അടങ്കൽ തുക.