മാരാരിക്കുളം:മണ്ണഞ്ചേരി കുന്നിനകത്ത് അന്നപൂർണ്ണേശ്വരി ഭദ്റകാളി ദേവീക്ഷേത്രത്തിലെ ദേവസ്വം കമ്മി​റ്റി ഓഫീസിന്റെയും,ശാന്തി മഠത്തിന്റെയും ഉദ്ഘാടനം 7ന് രാവിലെ 10 നും10.30 നും മദ്ധ്യേ നടക്കും.ഓഫീസ് ഉദ്ഘാടനം ദീപാ മുത്തുകൃഷ്ണനും, ശാന്തി മഠത്തിന്റെ ഉദ്ഘാടനം ജയകൃഷ്ണനും, സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ബിനി രവീന്ദ്രനും നിർവഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് പി.ആർ.രാജിമോൻ അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസ് വിശിഷ്ടാതിഥിയാകും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി. അജിത്ത്കുമാർ, ദേവസ്വം മുൻ പ്രസിഡന്റ് എൻ.സി.അജയരാജ്,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുയമോൾ എന്നിവർ സംസാരിക്കും.ദേവസ്വം വൈസ് പ്രസിഡന്റ് പി. ഗോപകുമാർ സ്വാഗതവും സെക്രട്ടറി കെ.വി.സുഭാഷ്ചന്ദ്രൻ നന്ദിയും പറയും.