s

ആലപ്പുഴ: മത്സ്യത്തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്യേണ്ടി വന്നത് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവഗണനയും മാനസിക പീഡനവും മൂലമാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. ഏക അത്താണിയായ സജീവന്റെ ആത്മഹത്യ മൂലം നിരാലംബരായ സജീവന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകണം. സർക്കാർ ഓഫീസുകൾ സാധാരണ ജനങ്ങൾക്ക് ഒരു ബാലികേറാമലയാണ്. കൈക്കൂലി ഒരു നിത്യസംഭവമായി മാറി. ഇത്തരം സംഭവങ്ങളെക്കുറിച്ച് വിജിലൻസ് ഗൗരവമായി അന്വേഷിച്ച് നടപടി സ്വീകരിയ്ക്കണമെന്നും ദിനകരൻ ആവശ്യപ്പെട്ടു.