ആലപ്പുഴ : ഇരവുകാട് ശ്രീദേവിക്ഷേത്രത്തിലെ പൂരമഹോത്സവം ഫെബ്രുവരി 9ന് ആരംഭിച്ച് 18ന് സമാപിക്കും. 9ന് ഉച്ചയ്ക്ക് 12.25ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. 14ന് പ്രതിഷ്ഠാദിന മഹോത്സവം, കളഭാഭിഷേകം. 16ന് രാവിലെ 11ന് ആയില്യം തളിച്ചുകൊട. 17ന് താലിചാർത്ത് മഹോത്സവം, ഉച്ചപൂജയ്ക്കുശേഷം താലിചാർത്ത്. 18ന് പൂര മഹോത്സവം, രാത്രി 8.30ന് കൊടിയിറക്ക്, ശേഷം വലിയഗുരുതി. കൊവിഡ് മാനദണ്ഡങ്ങളോടെ ആചാരാനുഷ്ഠാനങ്ങൾ മുൻനിർത്തിയാണ് ഉത്സവം നടത്തുന്നത്.