
ചേർത്തല: സംസ്ഥാനത്ത് കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ഇൻഷ്വറൻസ് തുകയുടെ വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ചും ഇൻഷ്വറൻസ് തുക നൽകുന്നതിൽ സർക്കാർ കാട്ടുന്ന അനാസ്ഥമൂലം കടക്കെണിയിലായ കർഷകരെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കർഷക മോർച്ച ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷി മന്ത്റിയുടെ ഓഫീസിന് മുന്നിൽ 7ന് രാവിലെ 10.30 ന് പ്രതിഷേധ ധർണ നടത്തും.കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എസ്.കണ്ണൻ അദ്ധ്യക്ഷത വഹിക്കും.ബി.ജെ.പിയുടെയും കർഷക മോർച്ചയുടെയും മറ്റു നേതാക്കളും പങ്കെടുക്കും.