മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ വൃന്ദാവനം ഒരുങ്ങുന്നു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന വൃന്ദാവനം എന്ന് പേരിട്ടിരിക്കുന്ന പൂന്തോട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനം 10ന് രാവിലെ 9ന് മാവേലിക്കര നഗരസഭ ചെയർമാൻ കെ.വിശ്രീകുമാർ നിർവഹിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.രാജൻ അദ്ധ്യക്ഷനാകും. ക്ഷേത്രത്തിന്റെ ആദ്യഘട്ട സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി ഒരുക്കുന്ന പൂന്തോട്ടത്തിലേക്ക് ഭക്തജനങ്ങൾക്ക് ഫെബ്രുവരി 9ന് മുമ്പ് പൂച്ചെടികൾ സമർപ്പിക്കാം. തുളസി, തെച്ചി, മന്ദാരം, ചെമ്പകം, അരളി, ചെമ്പരത്തി, പിച്ചകം, നന്ദ്യാർവട്ടം, മുല്ല, കൃഷ്ണക്രാന്തി, നീല ശംഖ് പുഷ്പം, റോസ്, രാജമല്ലി, സൂര്യകാന്തി, ബന്ദി, ജമന്ദി, നിശാഗന്ധി തുടങ്ങി ഏതുതരം പൂക്കളുടെ ചെടികളും കദളി വാഴത്തൈകളും ചെടിച്ചട്ടികളും സമർപ്പിക്കാം. ഫോൺ​:

9447745660.