
ആലപ്പുഴ: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഇളവുകൾ അനുവദിച്ചും ജില്ലാ കളക്ടർ എ.അലക്സാണ്ടർ ഉത്തരവിറക്കി. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയെയും താലൂക്ക് തല സ്‌ക്വാഡുകളെയും ചുമതലപ്പെടുത്തി. ബി വിഭാഗത്തിൽപ്പെടുന്ന ജില്ലയിലെ നിയന്ത്രണങ്ങൾ :
ഞായറാഴ്ച നിയന്ത്രണം നാളെയും തുടരും
രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക പരിപാടികൾക്കും പൊതു പരിപാടികൾക്കും അനുമതിയില്ല.
വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ
 ഏഴു മുതൽ 10, 11, 12 ക്ലാസുകൾ, ബിരുദ ബിരുദാനന്തര ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ ഓഫ് ലൈനായി പ്രവർത്തിക്കാം
ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകൾ, ക്രഷുക 14 മുതൽ ഓഫ് ലൈനായി പ്രവർത്തിക്കാം
 ആരാധനാലയങ്ങളിൽ ഞായറാഴ്ച ഉൾപ്പടെ പരമാവധി 20 പേർക്ക് അനുമതി