
പൂച്ചാക്കൽ: പാണാവള്ളിയിൽ ലോക കാൻസർ ദിനത്തിൽ നാനൂറോളം രോഗികൾക്ക് സാന്ത്വനവും സ്നേഹ സമ്മാനവുമായി ജനപ്രതിനിധികളും പാലിയേറ്റീവ് പ്രവർത്തകരും വീടുകളിലെത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കൻഡറി പാലിയേറ്റീവിന്റെയും അഞ്ചു ഗ്രാമ പഞ്ചായത്തുകളിലെ പ്രൈമറി പാലിയേറ്റീവ് ടീമുകളുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. പാണാവള്ളി പതിമൂന്നാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് സ്നേഹ സമ്മാനം നൽകി. പാണാവള്ളിയിൽ റീനാരാജേഷ്, സുലേഖ പ്രവീൺ, ജിഷാ സുഭാഷ്, തൈക്കാട്ടുശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, അംബികാ ശശിധരൻ, രമ്യ എന്നിവരും അരുക്കുറ്റിയിൽ ഡോ.അനൂപും ബീനയും പള്ളിപ്പുറത്ത് പ്രസിഡന്റ് റ്റി. എസ് സുധീഷും പെരുമ്പളത്ത് അഡ്വ. വി.വി.ആശ യും നേതൃത്വം നൽകി.