
ആലപ്പുഴ: സംസ്ഥാനത്ത് ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഇടപെടലുകൾ നിർണായകമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈകോയുടെ പാണ്ടനാട് സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ വി. നായർ ആദ്യ വിൽപ്പനയും നിർവഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി, സുജ സജീവൻ, വത്സല മോഹൻ, എൽസി കോശി, ബെന്നിക്കുട്ടി, ടി.കെ.ചന്ദ്രചൂഢൻ നായർ, സണ്ണി പുഞ്ചമണ്ണിൽ, ജോൺ മാത്യു മുല്ലശ്ശേരി, രഘു റാം ആലേരിൽ, ജിജി കാടുവെട്ടൂർ, സപ്ലൈകൊ റീജിയണൽ മാനേജർ എൽ. മിനി എന്നിവർ സംസാരിച്ചു.