
അമ്പലപ്പുഴ: കൊവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് മത്സ്യത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം നടത്തി വളഞ്ഞവഴിയിൽ നടന്ന ചടങ്ങിൽ എച്ച് .സലാം എം. എൽ. എ ഭക്ഷണം വിളമ്പി നൽകി വിതരണോദ്ഘാടനം നടത്തി. മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി. ഷാംജി, സി.പി. എം നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടി ഡി .ദിലീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ രതീഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .എം. ദീപ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.പ്രദീപ്തി സജിത്ത്, അനിത സതീഷ്, യൂണിയൻ മേഖല സെക്രട്ടറി കെ.ഫെനിൽ, പ്രസിഡന്റ് സുമേഷ് സുന്ദരൻ, പഞ്ചായത്തംഗം ആശ സുരാജ്, ജയാ സാധുപാലൻ, സുദർശനൻ, രതീഷ്, എസ് .സലാം എന്നിവർ പങ്കെടുത്തു.