ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ആലപ്പുഴ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.അമൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ഷാ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ബ്രൈറ്റ്.എസ്.പ്രസാദ്, നേതാക്കളായ അജയ് കൃഷ്ണൻ, സെലിൻ യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു.