
ആലപ്പുഴ: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് നാടുകടത്തി. ഭരണിക്കാവ് കട്ടച്ചിറ ടിനുജോർജ് തോമസിനെയാണ് (25) എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൽ നാടുകടത്തിയത്. വള്ളികുന്നം, കായകുളം പോലീസ് സ്റ്റേഷൻ പരിധികളിൽ ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ടിനുജോർജ് തോമസിനെതിരെയുള്ള ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ റിപ്പോർട്ടിനിനെ തുടർന്നാണ് നടപടി.