
ആലപ്പുഴ : കൊവിഡിനെ തുടർന്ന് നിറുത്തലാക്കിയ, ആലപ്പുഴയിൽ നിന്ന് കണിച്ചുകുളങ്ങര വഴി അർത്തുങ്കലിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ആലപ്പുഴ മണ്ഡലം സെക്രട്ടറി സി.പി. തങ്കച്ചൻ ചാത്തനാട് ഡി.ടി.ഒക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾക്കും കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുമ്പോൾ ഭക്തർക്കും യാത്രാസൗകര്യം ഒരുക്കുന്നതിന് ബസ് സർവീസ് അത്യാശ്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർവീസ് പുനരാംഭിച്ചില്ലെങ്കിൽ സമരപരിപാടിയുമായി മുന്നിട്ടിറങ്ങുമെന്ന് സി.പി. തങ്കച്ചൻ അറിയിച്ചു.