മാന്നാർ: ജൈവമാലിന്യ സംസ്ക്കരണത്തിനായി അഞ്ചുലക്ഷത്തോളംരൂപ ചെലവഴിച്ച് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ എയറോബിക് കമ്പോസ്റ്റബിൾ യൂണിറ്റ് സ്ഥാപിച്ചു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസല മോഹൻ എയറോബിക് കമ്പോസ്റ്റബിൾ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ക്ഷേമകാര്യ ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ വൽസല ബാലകൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ ശിവപ്രസാദ് , സുനിത എബ്രഹാം, സുജാത മനോഹരൻ , സലീനനൗഷാദ് , അനീഷ് മണ്ണാരേത്ത്, രാധാമണി ശശീന്ദ്രൻ, വി.കെ ഉണ്ണികൃഷ്ണൻ , കെ.സി പുഷ്പലത, ഷൈന നവാസ്, സിഡിഎസ് ചെയർപേഴ്സൺ സുശീല സോമരാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി, അസി.എൻജിനിയർ സുമി സുരേഷ്, കലാധരൻ കൈലാസം, കുര്യൻ മാനാംപടവിൽ എന്നിവർ പങ്കെടുത്തു.