jersy-prakashanam
സൗഭാഗ്യ ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺകോർട്ടിന്റെ ഒഫീഷ്യൽ ജഴ്‌സിയുടെ പ്രകാശനം കോർട്ട്ചെയർമാൻ അബ്ദുൾസമദ് മാന്നാർ നായർസമാജംസ്കൂൾ അദ്ധ്യാപകൻ പ്രശാന്തിന്‌ നൽകി നിർവഹിക്കുന്നു

മാന്നാർ: സൗഭാഗ്യ ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ ഒന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 11 ,12 ,13 തീയതികളിൽ കേരളത്തിലെ പ്രമുഖതാരങ്ങൾ പങ്കെടുക്കുന്ന ഷട്ടിൽബാഡ്മിന്റൺ ടൂർണമെന്റ് നടക്കും. ഇതി​ന്റെ സ്വാഗത സംഘ രൂപീകരണയോഗം ക്ഷാധികാരി കലാധരൻ കൈലാസം ഉദ്ഘാടനം ചെയ്തു. സൗഭാഗ്യ സ്വാശ്രയസംഘം പ്രസിഡന്റ് ഷാജികല്ലംപറമ്പിൽ അദ്ധ്യക്ഷത വഹി​ച്ചു. സെക്രട്ടറി സുധീർ എലവൻസ്, ട്രഷറർ സജി കുട്ടപ്പൻ, ചാരിറ്റി കൺവീനർ ബിജുചേക്കാസ്, ജോ.സെക്രട്ടറി രാജീവ്, ബാഡ്മിന്റൺ കോച്ച് ഷിബി എന്നിവർ സംസാരിച്ചു. അജിത് കുമാർ ജന.കൺവീനറായും വൈശാഖ് മോഹൻ, ഡോ.വിഷ്ണു കൊല്ലശ്ശേരിൽ കൺവീനർമാരായും അമ്പത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അനീസ് നാഥൻപറമ്പിൽ പബ്ലിസിറ്റി കൺവീനറും പ്രശാന്ത് കോഓർഡിനേറ്ററുമാണ്. ഇതോടൊപ്പം സൗഭാഗ്യ ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ ഒഫീഷ്യൽ ജഴ്‌സി പ്രകാശനവും നടത്തി. കോർട്ട് ചെയർമാൻ അബ്ദുൽ സമദ് മാന്നാർ നായർസമാജംസ്‌കൂൾ അദ്ധ്യാപകനും കായികതാരവുമായ പ്രശാന്തിന്‌ ജഴ്‌സി നൽകി പ്രകാശനം നിർവഹിച്ചു.

13 വർഷമായി പ്രവർത്തിക്കുന്ന സൗഭാഗ്യ സ്വാശ്രയ സംഘം നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. മാന്നാറിൽ ആദ്യമായി ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് സ്ഥാപിച്ചതോടൊപ്പം ബാഡ്മിന്റൺ താരങ്ങളെ വാർത്തെടുക്കുന്നതിനായി ബാഡ്മിന്റൺ അക്കാദമിയും സൗഭാഗ്യയുടെ നേതൃത്വത്തിൽ നടത്തുന്നു. രാവിലെ 5 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 10 വരെയും പ്രവർത്തിക്കുന്ന കോർട്ടിൽ നിരവധി പേർ ദിവസേന പരി​ശീലനം നടത്തുന്നു. ഒന്നാമത് വാർഷികത്തിന്റെ ഭാഗമായി ഫീസിളവുകളും ആനുകൂല്യങ്ങളും സൗഭാഗ്യ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.