ആലപ്പുഴ: അമ്മയുടെ കൈവിട്ട് കടലിലേക്ക് ഓടി തിരയിൽ അകപ്പെട്ട മൂന്ന് വയസുകാരിയെ ബീച്ച് ലൈഫ് ഗാർഡുകളും പൊലീസും ചേ‌ർന്ന് രക്ഷിച്ചു. ഇന്നലെ വൈകിട്ട് 5.30 ഓടെ കടൽപ്പാലത്തിന് സമീപമായിരുന്നു സംഭവം. കൈനകരി സ്വദേശികളാണ് അമ്മയും കുട്ടിയും. ലൈഫ് ഗാർഡുകൾ വെള്ളത്തിൽ ചാടിയാണ് കുട്ടിയെ കരയ്ക്ക് കയറ്റിയത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുഞ്ഞിനെ അമ്മയ്ക്കൊപ്പം അയച്ചു. ഡി.ടി.പി.സിയുടെ ലൈഫ് ഗാർഡുകളായ ബിജു ചാക്കോ, അനിൽകുമാർ, ഷിബു എന്നിവരും, ടൂറിസം എസ്.ഐ പി.ജയറാം, സി.പി.ഒ ബിജു വിൻസന്റ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.