
അരൂർ: വിറകുപുരയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. അരൂർ തെക്ക് പത്മാലയത്തിൽ വിജയലക്ഷ്മിയമ്മയുടെ വീട്ടിലെ ഉപയോഗശൂന്യമായി കിടന്നിരുന്ന വിറകുപുരയിൽ നിന്നാണ് ഇന്നലെ വൈകിട്ട് നാലരയോടെ മലമ്പാമ്പിനെ പിടികൂടിയത്. പാമ്പിന് 30 കിലോ ഭാരവും മൂന്നര മീറ്റർ നീളവുമുണ്ട്. ആലപ്പുഴയിലെ വനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അംഗീകൃത പാമ്പ് പിടുത്തക്കാരൻ കെ.പി രാധാകൃഷ്ണൻ (തമ്പാൻ) പിടികൂടിയ പാമ്പിനെ റാന്നിയിലെ വനത്തിൽ കൊണ്ടുവിടുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.