ചേർത്തല:ആശാ വർക്കേഴ്സ് അസോസിയേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിമാസ അലവൻസ് 21000 രൂപയായി ഉയർത്തുക,അധിക ജോലിബത്തയും,യാത്രാ ചിലവും അനുവദിക്കുക,സർവേ പ്രവർത്തനങ്ങൾക്ക് അഡീഷണൽ വേതനം നൽകുക, പ്രതിരോധ ഉപകരണങ്ങും, യൂണിഫോമും അനുവദിക്കുന്നതിനാവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.ഉമയാക്ഷൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സ്മിതാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അജി സജിലാൽ,ആർ.കവിത, ഇന്ദിരാ ജനാർദ്ദനൻ,എസ്.ഷിജി, എസ്.ശ്രീജ,ആശാ സുധി, ബിജി ശശി എന്നിവർ സംസാരിച്ചു.