ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എസ്.സി ,എസ്.ടി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തു. ടേബിൾ, കസേര, കുട, ബാഗ്, ടിഫിൻ ബോക്സ്, പെൻസിൽ ഉൾപ്പടെ ഒരു ലക്ഷം രൂപയുടെ പഠനോപകരണങ്ങളും, 35000 രൂപയുടെ സ്പോർട്സ് കിറ്റുകളുമാണ് വിതരണം ചെയ്തത്. 28 കുട്ടികൾക്ക് പഠനോപകരണങ്ങളും ഏഴ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകളും നൽകി. എച്ച്. സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി .ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ് തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി എസ് .ബിജി സ്വാഗതം പറഞ്ഞു.