മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികമായ ഉതൃട്ടാതി മഹോത്സവത്തിനോടനുബന്ധിച്ച് ഉത്തൃട്ടാതി 101 കലം ഘോഷയാത്ര നടത്തി. കൊവിഡ് സാഹചര്യത്തിൽ ആചാരപരമായ ചടങ്ങ് മാത്രമാണ് നടന്നത്. 13 വർഷം കൂടുമ്പോഴാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഓരോ കരക്കാർക്കും 101 കലം ഉത്സവം നടത്താനുള്ള അവസരം ലഭിക്കുന്നത്. മറ്റം വടക്ക് കരയാണ് ഊഴം അനുസരിച്ച് ഈ വർഷത്തെ ഉത്രട്ടാതി മഹോൽസവ ചടങ്ങുകൾ നടത്തിയത്. രാവിലെ മറ്റം വടക്ക് ആൽത്തറ മൂട്ടിൽ നിന്നും 101 കലം ഘോഷയാത്ര ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഭഗവതിക്കുള്ള നിവേദ്യ സാധനങ്ങൾ കരയുടെ പ്രതിനിധികൾ മാത്രം പങ്കെടുത്ത് ആചാരപരമായി ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി ഭഗവതിക്ക് സമർപ്പിച്ചു. രാത്രിയിൽ നടക്കുന്ന ഭഗവതിയുടെ ഉത്രട്ടാതി എഴുന്നള്ളത്തും നടത്തി.