s

ആലപ്പുഴ : സംസ്ഥാന ഒളിമ്പിക്സിന് മുന്നോടിയായുള്ള ജില്ലാ ഒളിമ്പിക്സിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് പുന്നപ്ര കാർമ്മൽ പോളിടെക്നിക് ഗ്രൗണ്ടിൽ തുടക്കമായി. ആദ്യദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 82 പോയിന്റോടെ ആലപ്പുഴ ലിയോ അക്കാദമിയാണ് ഓവറോൾ തലത്തിൽ മുന്നിൽ. 62 പോയിന്റോടെ ദിശ അത്‌ലറ്റിക്സ് അക്കാദമി രണ്ടാമതും 21 പോയിന്റോടെ ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൂന്നാമതുമാണ്. എ.എം ആരിഫ് എം.പി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. നാളെയും മറ്റന്നാളും മത്സരങ്ങൾ തുടരും.

വിജയികൾ

വനിതാ വിഭാഗം

ഓട്ടം (സ്വർണ്ണം, വെള്ളി, വെങ്കലം എന്നക്രമത്തിൽ)

100 മീറ്റർ :എ.പി. ഷെൽഡാ, പി.എസ്.ആദിത്യ, സൃതമോൾ.

1500 മീറ്ററിൽ: വി.ടി. നവ്യ, എസ്. അപർണ്ണ, ഫെഡ്രീന സോസ
5000 മീറ്ററിൽ: വി.ടി. നവ്യ, സുജനാ സുനിൽ.

ഹർഡിൽസ്

100 മീറ്റർ: ആർ. ശ്രീലക്ഷ്മി, ആർ. ഭാഗ്യലക്ഷ്മി
400 മീറ്റർ: ഫെഡ്രീന ഡി. സോസ, എസ്. ഐശ്വര്യ

നടത്ത മത്സരം

20000 മീറ്റർ: അശ്വതി അശോകൻ, കെ.ജെ. മറിയം ജസ്ലാ,

ഷോട്ട് പുട്ട്: ആരതി, ആർ. വിഷ്ണുമായ

ഡിസ്‌കസ് ത്രോ : ആഷ്ലി ത്രേസ്യ, പി.എസ്. അഖിലമോൾ

ഹാമർ ത്രോബ: പി.എസ്. അഖിലമോൾ, ആഷ്ലി ത്രേസ്യ

പുരുഷ വിഭാഗം

ഓട്ടം

100 മീറ്റർ: ജോയ്.കെ.സൈമൻ, ജിസ്‌മോൻ ടോമി , കാൽവിൻ റോസ്വാൻ
400 മീറ്റർ: അഭിജിത്ത് സൈമൻ, അർജ്ജുൻ ജെ.പ്രകാശ് , ആഷ്ലിൻ അലക്സാണ്ടർ
1500 മീറ്റർ: കെ.എസ്.കൈലാസ്, അഭിജിത്ത്, എസ്. സനീഷ്
5000 മീറ്റർ: കെ.എസ്. കൈലാസ്, എൻ. ഷാജഹാൻ, എസ്. അഷിൻ കൃഷ്ണൻ

ഹർഡിൽസ്

110 മീറ്റർ: ഡാൻ കൃഷ്ണൻ, നോഹ് .സെബി.ആന്റണി, ശരത്ത് സന്തോഷ്
400 മീറ്റർ: നോഹ് .സെബി.ആന്റണി, ശരത്ത് സന്തോഷ്, സോബിൻ. പി.ബെൻസി

നടത്തം

20000 മീറ്റർ: കെ.ശ്രാവൺകുമാർ, വി.എ. നന്ദു

ലോംഗ് ജംമ്പ് : ആർ.സാജൻ, റോസ്വാൻ, ഡാനി ജേക്കബ്

ഷോട്ട് പുട്ട്: എസ്. ദേവനാരായണൻ, സഫീർ, ഡാൻ കൃഷ്ണൻ

ഡിസ്‌കസ് ത്രോ: ആൻഡ്രിക് മൈക്കിൾ ഫെർണാണ്ടസ്, സാമുവൽ ആനന്ദ്, എസ്. അശ്വിൻ

ഹാമർ ത്രോ: രാഹുൽ രാജിവൻ,സാമുവൽ ആനന്ദ്