ചാരുംമൂട്: സേവന - ജീവകാരുണ്യ സംഘടനയായ ചാരുംമൂട് കെ.ജി.പി ഫൗണ്ടേഷൻ താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കസേരകൾ നൽകി. മന്ത്രി പി.പ്രസാദ് കസേരകൾ കൈമാറി.
ആശുപത്രിയിലെത്തുന്നവർക്ക് ഇരിക്കുവാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്നറിഞ്ഞതോടെയാണ് ഫൗണ്ടേഷൻ കൺവീനർ അഭിലാഷ് കച്ചിയിൽ കസേരകൾ എത്തിച്ചു നൽകിയത്.