മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 24ന് മാവേലിക്കരയിൽ ഒരു കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന കാർഷിക മതിലിനുള്ള ആദ്യ തൈ നട്ട് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് നിർമ്മാണോദ്ഘാടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. സമ്മേളനം നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക മതിൽ രൂപീകരണത്തിന്റെ വിശദാംശം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി.കുറ്റിശേരിൽ അവതരിപ്പിച്ചു.
കേരളാ കോൺഗ്രസ് ഉന്നതാധികര സമതി അംഗം തോമസ്.എം മാത്തുണ്ണി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ജി സുരേഷ്, ജൂണി കുതിരവട്ടം, ഡി.സി.സി വൈസ് പ്രസിസന്റ് അഡ്വ.കെ.ആർ മുരളീധരൻ, യു.ഡി.എഫ് കൺവീനർ അനിവർഗീസ്, യു.ഡി.എഫ് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ.സി കുറ്റിശേരിൽ, നഗരസഭ കൗൺസിലർമാരായ മനസ് രാജപ്പൻ, ശാന്തി അജയൻ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് മത്തായി, മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ, നിയോജക മണ്ഡലം സെക്രട്ടറി അലക്സാണ്ടർ നെെനാൻ, കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മാത്യു കണ്ടത്തിൽ, അജിത്ത് കണ്ടിയൂർ, പി കെ.കുര്യൻ, രജു തോപ്പിൽ, എബി തോമസ്, സിജി സിബി, റീബ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.