1

കുട്ടനാട് : റോഡ് നിർമ്മാണം പൂർത്തിയായിട്ടും പുത്തൻ തോടിനു സമീപം പാലം നിർമ്മിക്കാത്തതിനാൽ മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നിവാസികൾ ദുരിതത്തിൽ. ആലപ്പുറത്തുകാട് പാടശേഖരം പുത്തൻ തോടിന് കുറുകെ പാലം നിർമ്മിച്ചാൽ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.ഇപ്പോൾ മിത്രക്കരിയുടെ സമീപ പ്രദേശങ്ങളായ നീരേറ്റുപുറത്തോ മുട്ടാറിലോ എത്തണമെങ്കിൽ മാമ്പുഴക്കരി വഴി കറങ്ങി എ.സി റോഡിലൂടെ കോരവളവിലെത്തണം. . 2006-07ൽ തോടിന് ഇരുവശവുമായി ലക്ഷങ്ങൾ മുടക്കി ഗ്രാവൽ ഇട്ട് റോഡ് നിർമ്മിച്ചെങ്കിലും പാലം നിർമ്മിക്കുന്ന കാര്യത്തിൽ ഇതുവരെ നടപടിയായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചെറിയൊരു കലുങ്ക് നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും സാങ്കേതിക തടസങ്ങളാൽ അത് മുടങ്ങി.പിന്നീട് ഇവിടെ ഒരു പാലം നിർമ്മിക്കുന്ന കാര്യത്തിൽ അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാലം യാഥാർത്ഥ്യമായൽ പഞ്ചായത്തിലെ 11, 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കാനാകും.