ഹരിപ്പാട്: ഒരു വാർഡിലേക്ക് മൂന്ന് പൾസ് ഓക്സീമീറ്ററും നിയോജകമണ്ഡലത്തിലേക്ക് 1000 പി.പി​.ഇ കിറ്റ് എന്ന രീതിയിൽ രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 8 ലക്ഷത്തിതൊണ്ണൂറായിരം അനുവദിച്ച പദ്ധതി​ അട്ടിമറിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ആരോപിച്ചു. കൊവിഡിന്റെ മൂന്നാംതരംഗത്തിൽ ആവശ്യമായി വരുന്ന പിപിഇ കിറ്റ് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടില്ല. .കൊവിഡകാലത്ത് അത്യാവശ്യം വേണ്ട ഉപകരണങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും ജോൺ തോമസ് ആരോപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.