ഹരിപ്പാട്: മത്സ്യ ഫെഡ് മുഖാന്തിരം നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകടമരണ ഇൻഷ്വറൻസ് പദ്ധതിയിൽ എല്ലാ മത്സ്യ തൊഴിലികളുടെയും പ്രീമിയം തുക പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി അടക്കണം, ആറാട്ടുപുഴയിൽ നിലവിലുള്ള 4 മത്സ്യ ഗ്രാമങ്ങൾക്കുമായി​ മത്സ്യ ഭവൻ ആസ്‌ഥനമന്ദിരം നിർമിക്കണം, കായംകുളം മത്സ്യ ഭവനിൽ ഉൾപെടുത്തണം തുടങ്ങി​യ ആവശ്യങ്ങൾ സർക്കാരി​നോടും ആറാട്ടുപുഴ പഞ്ചായത്ത് ഭരണ സമിതിയോടും ഉന്നയി​ക്കുന്നതി​ന് തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോൻതോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്. സജീവൻ,നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അജിത,പഞ്ചായത്ത് അംഗങ്ങളായ ടി​. പി.അനിൽകുമാർ, ബിനു പൊന്നൻ,ഹിമ ഭാസി, ജയ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.